സംരംഭകരെ ആഗോളതലത്തിൽ ബന്ധിപ്പിക്കുന്ന പ്രമുഖ ശൃംഖലയായ എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ (Entrepreneurs' Organization- EO) ബഹ്റൈൻ ചാപ്റ്റർ 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. 'അഭിവൃദ്ധി' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
വളർച്ച, അർത്ഥവത്തായ ബന്ധങ്ങളുടെ രൂപീകരണം, നവീകരണം, ആജീവനാന്ത പഠനം, സംരംഭകർക്കും വിശാലമായ സമൂഹത്തിനും ശാശ്വതമായ സ്വാധീനം സൃഷ്ടിക്കൽ എന്നിവയോടുള്ള സംഘടനയുടെ പ്രതിബദ്ധതയാണ് ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നത്. എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ ഗ്ലോബലിന്റെ ഭാഗമായ എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ മിഡിൽ ഈസ്റ്റ്, പാകിസ്ഥാൻ, ആഫ്രിക്ക (MEPA) മേഖലയിലെ ചാപ്റ്ററുകളിലൊന്നായ എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ ബഹ്റൈൻ അംഗങ്ങൾക്ക് ശക്തമായ അന്താരാഷ്ട്ര സംരംഭക ശൃംഖലയിലേക്കുള്ള പ്രവേശനം, ലോകോത്തര പഠന-വികസന അവസരങ്ങൾ, കൂടാതെ 80-ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തന്ത്രപരമായ പങ്കാളിത്ത ശൃംഖലയുടെ പ്രയോജനം എന്നിവ ലഭ്യമാക്കുന്നു.
മുഹമ്മദ് അലാലി പ്രസിഡന്റ, അഹമ്മദ് ഷാജഹാൻ ലേണിംഗ് ചെയർ, അരുൺ അരവിന്ദൻ ആക്‌സിലറേറ്റർ ചെയർ, ബോബ്താക്കർ ജി.എസ്.ഇ.എ ചെയർ, ക്രിസ്റ്റീന ടോളിഡോ ചാപ്റ്റർ മാനേജർ, ഹാലേൽ എഞ്ചിനീയർ മൈ.ഇ.ഒ ചെയർ, ഹേമന്ത് ഭാട്ടിയ ഫോറം ചെയർ, മഷേൽ ഫൈറൂസ് അംഗത്വ ചെയർ, മോഹന്നദ് അൽ-ആനി ഗവേണൻസ് ചെയർ, നബീൽ റാധി സ്ട്രാറ്റജിക് അലയൻസ് ചെയർ, നാസർ മത്തർ ഫിനാൻസ് ചെയർ, സാദ് അസ്ഗർ അലി അംഗം, എൻഗേജ്മെന്റ് ചെയർ, വാസിം ഫർഹൂദ് മാർകോം ചെയർ, സഹ്റ താഹെർ സോഷ്യൽ & എക്‌സ്റ്റേണൽ എൻഗേജ്മെന്റ് ചെയർ എന്നിവരാണ് ഇ.ഒ. ബഹ്റൈൻ ലീഡർഷിപ്പ് ടീം നയിക്കുന്നവർ.
ബഹ്റൈന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകിക്കൊണ്ട് സംരംഭകരെ അഭിവൃദ്ധിപ്പെടുത്താൻ പ്രാപ്തരാക്കുന്ന ഉയർന്ന നിലവാരമുള്ള പഠന പരിപാടികൾ, ഫോറങ്ങൾ, സാമൂഹിക, കുടുംബ അനുഭവങ്ങൾ, ആക്‌സിലറേറ്റർ സംരംഭങ്ങൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവ എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ ബഹ്റൈൻ തുടർന്നും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Published: 06 Jul 2026, 06:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented