To advertise here,

മനാമ : ബഹ്റൈൻ രാജ്യത്ത് എത്തിയ ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ-സൈദിയെ, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ-ഖലീഫ സ്വീകരിച്ചു. തന്റെ സന്ദർശന വേളയിൽ, ഇറാഖ് പ്രധാനമന്ത്രി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ-ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, കിരീടാവകാശിയുമായും അദ്ദേഹം ചർച്ചകൾ നടത്തും. ബഹ്റൈനും ഇറാഖും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശികവും അന്താരാഷ്ട്രവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവ ഈ കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ-ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ-സയാനി, ധന-ദേശീയ സമ്പദ്വ്യവസ്ഥാ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ-ഖലീഫ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു.