അയോദ്ധ്യാധിപന്‍ ദശരഥ മഹാരാജാവിന്റെ മിത്രവും പക്ഷിരാജനുമായ ജടായുവിന്റെ സഹോദരനാണ് സമ്പാതി. രണ്ടുപേരും യൗവ്വന യുക്തരായി കഴിയുന്ന കാലത്ത് അഹങ്കാരം മൂത്ത് ബലവും വേഗവും പരീക്ഷിക്കുന്നതിനായി ഒരു ദിവസം സൂര്യമണ്ഡലത്തെ ലക്ഷ്യമാക്കി ആകാശമുകള്‍പരപ്പിലേക്കു പറന്നുയര്‍ന്നു. സൂര്യതാപമേറ്റ് ജടായുവിന്റെ ചിറകിനു തീപ്പിടിക്കുന്നത് ഭയന്ന് മറവിനായി അവന്റെ തൊട്ടുമീതെ ചിറകു വിരിച്ചു പറന്നിരുന്ന സമ്പാതിയുടെ ചിറകുകള്‍ വെന്തെരിഞ്ഞ് അവന്‍ താഴേക്കു പതിച്ചു. കാര്യമായ ക്ഷതമേറ്റിരുന്നില്ലെങ്കിലും തൊട്ടുപിറകെ ജടായുവും പരിക്ഷീണനായി നിലത്തു വീണു. തയ്യാറാക്കിയത് : കെ.ടി.ബി കല്പത്തൂര്‍. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: Sampati ramayana mahatmyam
Published: 07 Aug 2023, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented