13ാം വയസില്‍ വീടിനടുത്ത കൊട്ടകയില്‍ നിന്ന് ആദ്യമായി സിനിമ കണ്ട ആ കുട്ടിക്ക് പിന്നീട് ഒരു ദിവസം പോലും സിനിമ കാണാതിരിക്കാനാകുമായിരുന്നില്ല, വീട്ടിലറിഞ്ഞപ്പോള്‍ കൊട്ടകയ്ക്ക് പുറത്തിരുന്നു സിനിമയെ കേട്ടറിയേണ്ടിവന്നു. സിനിമാ മോഹവുമായി ചെന്നൈയ്ക്ക് നാടുവിട്ടത്, തിരികെ വന്ന മകന് അച്ഛന് അവിചാരിതമായി നല്കിയ പിന്തുണ, മാല ഊരിവിറ്റ് ചെന്നൈയ്ക്ക് മകനെ പറഞ്ഞയച്ച അമ്മ, ആ അമ്മയ്ക്കായി എല്‍എല്‍ബി പഠിച്ച മകന്, കയ്യക്ഷരം നന്നായതുകൊണ്ടുമാത്രം സിനിമയില്‍ കിട്ടിയ ആദ്യ ജോലി, പിന്നീട് സഹ സംവിധായകനായും സംവിധായകനായും നിറഞ്ഞുനിന്ന കാലം. 16 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആദ്യ സിനിമ. ഒരു പതിമൂന്നുകാരന് തന്റെ സ്വപ്നത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പറയുകയാണ് സമുദ്രക്കനി. പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് എഞ്ചിനീയര്‍:സുന്ദര്‍ സേതുമാധവന്.
Content Highlights: Tamil Actor samuthirakani, Subramaniapuram, How did you podcast
Published: 06 Dec 2024, 05:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented