കോന്നി: കാടിനുള്ളിൽനിന്ന് കൂട്ടംതെറ്റി ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ വനംവകുപ്പ് നിരീക്ഷണത്തിലാക്കി. ഞായറാഴ്ച പകൽ 2.30-നാണ് അച്ചൻകോവിൽ കോന്നി റോഡിലെ മണ്ണാറപ്പാറ റെയ്‌ഞ്ചിലെ കടമ്പുപാറമൂഴിയിൽനിന്നും ശബരിമല തീർഥാടകരാണ് കുട്ടിയാനയെ കണ്ടെത്തിയത്. അവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആറ് മാസം പ്രായം കണക്കാക്കുന്നു.
തീറ്റതേടി ഇറങ്ങിയ ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന കുട്ടിയാനയാണ് ഇതെന്ന് കണക്കാക്കുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആൾക്കാരുമായി ഇണങ്ങിക്കഴിയുന്ന കുട്ടിയാനയെ വനംവകുപ്പ് ഫോറസ്‌റ്റ് സ്റ്റേഷൻ പരിസരത്ത് താമസിപ്പിച്ചിരിക്കുകയാണ്. കുട്ടിയാനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധിച്ച ഫോറസ്റ്റ് വെറ്ററിനറി സർജൻ ജയ്സ്മോൻ പറഞ്ഞു.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കിട്ടിയാൽ കോന്നി ആനക്യാമ്പിലേക്ക് മാറ്റുമെന്ന് ഡി.എഫ്.ഒ. വിപിൻ മോഹൻ പറഞ്ഞു. ഒരുവർഷം മുൻപും കുട്ടിയാനയെ ഈ ഭാഗത്തുനിന്ന് കിട്ടിയിട്ടുണ്ട്.
Content Highlights: The Forest Department rescued a six-month-old elephant calf found separated from its herd near Konni and plans to shift it to the elephant camp.
Published: 29 Nov 2026, 09:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented