കൊടുമൺ: മുല്ലോട്ട് ഡാം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനും പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.
കൊടുമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെ അതിർത്തിയിൽ 60 വർഷം മുമ്പാണ് ഡാം നിർമിച്ചത്. മുല്ലോട്ട് മല, കോട്ട്മല എന്നീ മലകൾക്ക് നടുവിലാണ് ഡാം.
ഡാമിന്റെ ജലസംഭരണശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ജലവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
മുല്ലോട്ട് ഡാമിന് ടൂറിസം വികസനത്തിനും മികച്ച സാധ്യതകളുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ജലവിഭവ വകുപ്പും ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ഡാമിന്റെ നവീകരണത്തിനും ടൂറിസം വികസനത്തിനുമായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം ഡോ. ജോർജ് വർഗീസ് കൊപ്പാറ, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് ജോർജ് കുട്ടിയിൽ, മണ്ഡലം പ്രസിഡന്റ് ബിജു ജോഷ്വ, കെ. പ്രഭാകരൻ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
Content Highlights: A memorandum has been submitted to the Water Resources Minister seeking the renovation and tourism development of the historic Mullottu Dam in Kodumon.
Published: 29 Nov 2026, 08:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented