
പന്തളം: എൻ.എസ്.എസ്. പന്തളം, കുരമ്പാല മേഖലാസമ്മേളനം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയനിലെ 86 കരയോഗങ്ങളിലും ഹ്യൂമൻ റിസോഴ്‌സ് സെല്ലുകളുടെയും ആധ്യാത്മിക പഠന കേന്ദ്രങ്ങളുടെയും വനിതാ സ്വയംസഹായ സംഘങ്ങളുടെയും പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പന്തളം എൻ.എസ്.എസ്. ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
യൂണിയന്റെ ഏഴ് മേഖലകളിലും ശക്തിപ്രകടനത്തോടുകൂടിയ നായർ മഹാസമ്മേളനം നടത്താൻ സമ്മേളനം തീരുമാനിച്ചു. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രവർത്തനങ്ങൾക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. മേഖലാ സമ്മേളനങ്ങൾ വിജയമാക്കാൻ നേതൃത്വം നൽകിയ സമുദായ അംഗങ്ങളെ അദ്ദേഹം അനുമോദിച്ചു.
യൂണിയൻ സെക്രട്ടറി കെ. ഷിജു, യൂണിയൻ ഇൻസ്പെക്ടർ അരുൺ അരവിന്ദ്, യൂണിയൻ കമ്മിറ്റിയംഗങ്ങളായ എൻ. അശോക് കുമാർ, കെ. മോഹനൻപിള്ള, വനിതാ യൂണിയൻ സെക്രട്ടറി വിജയാ മോഹൻ എന്നിവർ പ്രസംഗിച്ചു. 80 വയസ്സ് പൂർത്തിയാക്കിയ കരയോഗ, വനിതാ സമാജം ഭാരവാഹികളെയും മുൻ ഭാരവാഹികളെയും ആദരിച്ചു.
എൻ.എസ്.എസ്. പ്രതിനിധിസഭാ അംഗങ്ങൾ, യൂണിയൻ കമ്മിറ്റിയംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, പന്തളം കുരമ്പാല മേഖലയിലെ 15 കരയോഗത്തിൽനിന്നുള്ള കരയോഗ, വനിതാസമാജം ഭാരവാഹികൾ, സമുദായ അംഗങ്ങൾ ഉൾപ്പടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: NSS Pandalam Union President Pandalam Sivankutty announces initiatives to strengthen human resource cells across 86 Karayogams.
Published: 29 Nov 2026, 08:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented