കല്ലട ജലസേചന പദ്ധതിയുടെ കനാൽ പാലം തകർന്നത് ഭീഷണി
കൊടുമൺ : കല്ലട ജലസേചന പദ്ധതിയുടെ ഉയർന്നുനിൽക്കുന്ന കനാൽ പാലങ്ങൾ (അക്വഡക്റ്റുകൾ) തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. 60 വർഷം മുമ്പ് നിർമ്മിച്ച ഈ കോൺഗ്രീറ്റ് പാലങ്ങൾ മിക്കതും തകർന്ന അവസ്ഥയിലാണ്. 40 അടി വരെ ഉയരമുള്ള കോൺക്രീറ്റ് തൂണുകളിൽ നിർമ്മിച്ച ഈ പാലങ്ങളുടെ തൂണുകളും പാലത്തിൻ്റെ അടിവശവും കോൺഗ്രീറ്റ് സ്ലാബുകളും തകർന്ന നിലയിലാണ്. ഇതിന് താഴത്തു കൂടി ആളുകൾ നടന്നുപോകുന്നു. സമീപം വീടുകളുമുണ്ട്. ഉയരമുള്ള ഒരു പ്രദേശത്തു നിന്നും ഉയരമുള്ള മറ്റൊരു പ്രദേശത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനാണ് കനാൽ പാലങ്ങൾ നിർമ്മിച്ചിട്ടുള്ളത്. വേനൽക്കാലത്ത് ഇതുവഴി വെള്ളം തുറന്നു വിടുമ്പോൾ ചോർന്ന് പലയിടത്തും ഇതിനോട് ചേർന്നുള്ള വീടുകളിലെ മുറ്റത്തും കിണറുകളിലും വെള്ളം കയറാറുണ്ട്. മഴക്കാലത്തും കനാലിൽ വീഴുന്ന പെയ്ത്തുവെള്ളം ചോരുന്നുണ്ട്. ഇത്രയും വർഷമായിട്ടും ജനവാസ പ്രദേശത്തുള്ള ഈ കനാൽ പാലങ്ങൾ പുതുക്കിപ്പണിയാൻ നടപടി എടുക്കാത്തതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. ജലക്ഷാമം രൂക്ഷമാകുമ്പോൾ തെന്മല ഡാം തുറന്ന് കനാലുകളിൽ കൂടെ വെള്ളം വിടുമ്പോൾ വെള്ളം ചോർന്നൊഴുകി വലിയ ജലനഷ്ടമാണ് സംഭവിക്കുന്നത്. എരുത്വാ കുന്ന് ഭാഗം, കൊടുമൺ കിടങ്ങല്ലൂർ ഭാഗം, പറകുന്നിൽ ഭാഗം എന്നിവിടങ്ങളിൽ പാലങ്ങൾ തകർച്ചയിലാണ്.
എപ്പോൾ വേണമെങ്കിലും വീഴാംവലിയ ഭീഷണിവെള്ളം പാഴാക്കുന്നു
തകർന്നുകിടക്കുന്ന ഉയരമുള്ള ഈ അക്വഡക്റ്റുകൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം. ഇവയുടെ അടിയിൽകൂടി കൊച്ചുകുട്ടികൾ അടക്കം ദിവസവും ഒട്ടേറെയാളുകൾ പോകുന്നുണ്ട്. 99 ശതമാനം തൂണുകളിലെയും സിമൻറ് പാളികൾ അടർന്നുമാറി കോൺക്രീറ്റ് കമ്പി തെളിഞ്ഞുനിൽക്കുകയാണ്.രൂക്ഷമായ വേനൽക്കാലത്ത് കനാൽ പാലങ്ങളിലൂടെ വെള്ളം ഒഴുക്കുന്നത് വഴി വലിയരീതിയിൽ ജലം പാഴാക്കുകയാണ് ചെയ്യുന്നത്. എത്രയോ പേർ വെള്ളം ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണിത് .
-എസ്. സന്തോഷ് കുമാർ, കീഴേൽ പുത്തൻ വീട് , കൊടുമൺ കിഴക്ക്
Published: 11 Nov 2026, 01:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented