പത്തനംതിട്ട : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന നേതാക്കളെയും എം.പി.മാരെയും അറസ്റ്റു ചെയ്യുന്ന ഡൽഹി പോലീസിനെതിരേ സി.പി.ഐ. പ്രതിഷേധം.

To advertise here,

പത്തനംതിട്ടയിൽ സി.പി.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സി.പി.ഐ. നേതാക്കളായ ജി.ആർ. അനിൽ എം.എൽ.എ., ആർ. രാജേന്ദ്രൻ, ചിറ്റയം ഗോപകുമാർ, ഡി.സജി, പി.ആർ. ഗോപിനാഥൻ, അഡ്വ.കെ.ജി.രതീഷ് കുമാർ, അരുൺ കെ.എസ്. മണ്ണടി, എ.പി. ജയൻ, ടി.മുരുകേശ്, കെ.ആർ. ശങ്കരനാരായണൻ, അടൂർ സേതു എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട : ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു., കർഷകസംഘം, കെ.എസ്.കെ.ടി.യു. പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി.

സി.ഐ.ടി.യു. ജില്ലാ ജോ. സെക്രട്ടറി കെ. അനിൽ ഉദ്ഘാടനംചെയ്തു.

മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ അധ്യക്ഷനായി. ജി. അനിൽകുമാർ, അഡ്വ. ടി. സക്കീർ ഹുസൈൻ, സി.ഐ.ടി.യു. ജില്ലാ ഭാരവാഹികളായ എം.വി. സഞ്ജു, ശ്യാമ ശിവൻ, നേതാക്കളായ ടി.പി. രാജേന്ദ്രൻ, എം.ജെ. രവി, രാഹുൽ വെട്ടിപ്പുറം, കെ.ടി. മോഹനൻ, എം. ശ്രീനിവാസൻ, റോയി നാരകത്തിനാൽ എന്നിവർ സംസാരിച്ചു.