പരുമല : ആയുസെത്തുംമുൻപേ മരണത്തിലേക്ക് എത്താൻ സ്വയം തിരഞ്ഞെടുക്കുന്ന ക്ഷണപത്രമാണ് ലഹരിയെന്ന് ജോസ് കെ. മാണി എം.പി.. സ്നേഹത്തിന്റെ ലഹരിയാണ് സമൂഹത്തിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യവർജന ബോധവത്കരണ സമ്മേളനം (പരിമളം) ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
മദ്യ-ലഹരിവിരുദ്ധസമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളികാർപ്പോസ് അധ്യക്ഷത വഹിച്ചു. ടിജു തോമസ് തുമ്പമൺ ലഹരിക്കെതിരേയുള്ള ഏകാംഗ നാടകം അവതരിപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാത്യൂസ് വട്ടിയാനിക്കൽ കോർ എപ്പിസ്കോപ്പ, ഫാ.ലിജു പി. ചെറിയാൻ, അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി. മാത്യു, ജോൺ തോമസ്, മാത്യു ജി. മനോജ് എന്നിവർ പ്രസംഗിച്ചു.
പാരിസ്ഥിതിക ദർശനം തലമുറകളിലേക്ക് കൈമാറണം
പാരിസ്ഥിതിക ദർശനങ്ങളെ ഉൾക്കൊണ്ട വിശ്വമാനവികനായിരുന്നു പരുമല തിരുമേനിയെന്നും ആ പാരിസ്ഥിതിക ദർശനം അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് കൊടുക്കണമെന്നും അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. പറഞ്ഞു. പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി കമ്മിഷൻ പ്രസിഡന്റ് ജോസഫ് മാർ ദിവന്നാസിയോസ് അധ്യക്ഷത വഹിച്ചു. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ് മുഖ്യസന്ദേശം നൽകി. വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, ഫാ.കുര്യൻ ദാനിയേൽ, ഫാ.ഷിബിൻ തോമസ് വർഗീസ്, ഫാ.ഗീവർഗീസ് മാത്യു, ഫാ.തോമസ് ജോർജ്, മത്തായി ടി. വർഗീസ്, തോമസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.
പരുമലപ്പള്ളിയിൽ ഇന്ന്
മൂന്നിന്മേൽ കുർബാന 7.00, മർത്തമറിയം വനിതാസമാജം സമ്മേളനം 10.00, വിവാഹ ധനസഹായ വിതരണം ഉദ്ഘാടനം കാതോലിക്കാ ബാവാ 2.30, ഗ്രിഗോറിയൻ പ്രഭാഷണം 4.00, സന്ധ്യാനമസ്കാരം 6.00, സുവിശേഷ പ്രസംഗം 7.00
Published: 28 Oct 2026, 01:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented