ഷെഡ് പൊളിച്ചുനീക്കണമെന്നാവശ്യം
പത്തനംതിട്ട : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടന്ന വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം ശക്തം. വ്യാപാരമേള നടത്താൻ ഷെഡ് കെട്ടാൻ പത്തനംതിട്ട നഗരസഭ നൽകിയ പെർമിറ്റ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച വ്യാപാരികൾ പ്രതിഷേധിച്ചതോടെ വ്യാപാരമേള നിർത്തി. എന്നാൽ പത്തനംതിട്ട സെയ്ന്റ് പീറ്റേഴ്സ് ജങ്ഷന് സമീപം ജിയോ ഗ്രൗണ്ടിലെ ഷെഡ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് അവർ ആരോപിച്ചു. കോടതി ഉത്തരവ് ലംഘിച്ച സ്ഥാപന അധികാരികൾക്കെതിരേ പോലീസ് കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് എം.അബു നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.സി.വർഗീസ്, ട്രഷറർ ഉല്ലാസ് പുരുഷോത്തമൻ, എൻ.എം.ഷാജഹാൻ, ശശി ഐസക്, ടി.വി.മിത്രൻ, എൻ.എ.നൈസാം, ഗീവർ ജോസ്, മുരളീധരൻ, ജോർജ് വർഗീസ് തെങ്ങിൻതറയിൽ, സജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനെതിരേ നടപടിയെടുക്കണമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകിയിരുന്നു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ പരാതി നൽകി. വ്യാപാരമേളയുടെ ഷെഡ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി.ചെറിയ ന്യൂനതകൾ കണ്ടെത്തിയാൽപോലും വ്യാപാര സ്ഥാപനങ്ങൾക്കെതിരേ നഗരസഭ അധികൃതർ കർശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ വ്യാപാരമേളയുടെ കാര്യത്തിൽ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമിതി ആരോപിച്ചു.
Published: 04 Oct 2026, 12:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented