ആനക്കര : നെൽക്കൃഷിക്ക് ഭീഷണിയായി മുഞ്ഞ കീടബാധ. കുമ്പിടി പെരുമ്പലം പാടശേഖരത്തിലെ നെൽക്കൃഷിയിലാണ് ചെറിയതോതിൽ കീടബാധ കണ്ടെത്തിയത്. 60 ദിവസമായ നെൽച്ചെടികളിലാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. കൃഷിഭവനിൽനിന്നുള്ള ഉദ്യോഗസ്ഥർ പാടശേഖരത്തിലെത്തി പരിശോധന നടത്തിയ ശേഷമാണ് കീടബാധ സ്ഥിരീകരിച്ചത്.
രോഗം വ്യാപകമായിട്ടില്ലെങ്കിലും കൂടുതൽ ചെടികളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കർഷകർക്ക് അധികൃതർ നിർദേശംനൽകി.
നെൽച്ചെടികളുടെ ചുവടുഭാഗത്ത് തമ്പടിക്കുന്ന മുഞ്ഞകീടങ്ങൾ ചെടികളിൽനിന്ന് നീരൂറ്റിക്കുടിക്കുന്നതാണ് നാശത്തിന് കാരണം. ഇതോടെ ഇലകൾ ആദ്യം ഓറഞ്ച് കലർന്ന മഞ്ഞനിറത്തിലാവുകയും പിന്നീട് തവിട്ടുനിറമായി കരിയുകയും ചെയ്യുന്നു.
കീടബാധ രൂക്ഷമായാൽ ചെടികൾ കൂട്ടത്തോടെ ഉണങ്ങി നശിക്കാനും നെല്ലിന്റെ ഉത്പാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്. പരിശോധനയ്ക്കുശേഷം കൃഷിഭവൻ അധികൃതർ പ്രതിരോധത്തിനായി മരുന്ന് നിർദേശിച്ചിട്ടുണ്ട്.
നിർദേശിച്ച മരുന്ന് പ്രയോഗിച്ച് കീടബാധ നിയന്ത്രിക്കാനുള്ള നടപടികളിലാണ് കർഷകർ. കീടബാധ നിയന്ത്രിക്കാനായില്ലെങ്കിൽ നെൽച്ചെടികളുടെ വളർച്ചയെയും കതിരുണ്ടാകുന്നതിനെയും ബാധിക്കാം. വളർച്ചയുടെ നിർണായകഘട്ടത്തിലുള്ള നെൽച്ചെടികളിൽ കീടബാധയുണ്ടാകുന്നത് കർഷകർക്ക് വെല്ലുവിളിയാണ്.
Published: 16 Nov 2026, 01:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented