ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനിരിക്കെ, യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ശനിയാഴ്ച പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. 

To advertise here,

"ഫോണിൽ ബന്ധപ്പെട്ടതിന് പ്രസിഡന്റ് സെലൻസ്‌കിക്ക് നന്ദി. നിലവിലെ സംഘർഷം, അതിൻ്റെ മാനുഷിക വശം, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറി. ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നു,"  മോദി വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ച് മോദിയെ അറിയിച്ചതായി സെലൻസ്‌കിയും എക്സിൽ കുറിച്ചു. റഷ്യൻ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുക്രൈൻ തങ്ങളുടെ സന്നദ്ധത ആവർത്തിച്ച് അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.