സുഡാന് പ്രതിഷേധത്തിനിടെ മൊബൈല്‍ ഫോണ്‍ ഫ്ളാഷുകള്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രതിഷേധഗാനം പാടുന്ന യുവാവിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്കാരം. ഏജന്‍സ് ഫ്രാന്‍സ് പ്രസ്(AFP) ഫോട്ടോഗ്രാഫറായ യാസുയോഷി ചിബയാണ് സുഡാന് പ്രതിഷേധത്തിനിടെ ഈ ചിത്രം പകര്‍ത്തിയത്. സ്ട്രെയ്റ്റ് വോയിസ് എന്നാണ് ചിത്രത്തിന്റെ പേര്.
2019 ജൂണിലാണ് ഈ ചിത്രം പകര്‍ത്തിയത്. സുഡാനില്‍ സിവിലിയന്‍ ഭരണം വരണമെന്നാവശ്യപ്പെട്ട് ജനത നടത്തിയ പ്രതിഷേധത്തിനിടെയാണ് ഫോട്ടോഗ്രാഫര്‍ ചിബയുടെ ക്യാമറയിലൂടെ ഈ ചിത്രം പിറന്നത്.
മികച്ച നിലവാരം പുലര്‍ത്തുന്ന ഈ ചിത്രം യുവത്വത്തിന്റേയും കലയുടേയും ശക്തി പ്രകടിപ്പിക്കുന്ന ചിത്രമാണെന്ന് ജഡ്ജിങ് പാനല്‍ വിലയിരുത്തി. ജപ്പാനില്‍ നിന്നുള്ള ഫോട്ടോഗ്രാഫറായ ചിബ ഏജന്‍സ് ഫ്രാന്‍സ് പ്രസിന്റെ ഈസ്റ്റ് ആഫ്രിക്ക ആന്റ് ഇന്ത്യന്‍ ഓഷ്യന്‍ മേഖല ചീഫ് ഫോട്ടോഗ്രാഫറാണ്.
Content Highlights: Yasuyoshi Chiba wins World Press Photo for Sudan protest picture
Published: 17 Apr 2020, 05:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented