ലണ്ടൻ: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരന്റെയും ഭാര്യ കേയ്റ്റ് മിഡിൽടണിന്റെയും സ്വകാര്യവസതിയിൽ അതിക്രമിച്ച് കയറിയ രണ്ടുപേർ അറസ്റ്റിൽ. സാൻഡിങ്ഹാം എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന അൻമെർ ഹാളിലാണ് സംഭവം.
സംശയാസ്പദമായ ചില നീക്കങ്ങൾ നടക്കുന്നെന്ന് വിവരം ലഭിച്ചതിന് പിന്നാലെ ഹെലികോപ്ടർ, ഡ്രോൺ, നായ്ക്കൾ എന്നിവ ഉപയോഗിച്ച് എസ്റ്റേറ്റിൽ പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെയാണ് അതിക്രമിച്ച് കടക്കൽ, മോഷണം എന്നീ കുറ്റങ്ങൾ സംശയിച്ച് രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തത്.
സംഭവസമയത്ത് വസതിയിൽ ആരും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ രണ്ടുപേരും നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവർ എന്തെങ്കിലും മോഷ്ടിച്ചോ, എന്തിനെങ്കിലും കേടുപാടുകൾ വരുത്തിയോ തുടങ്ങിയ കാര്യങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് വില്യം, ലണ്ടനിൽ പ്രധാനമന്ത്രി ആൻഡി ബൺഹാമുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു.
ലണ്ടന് 171 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന പത്ത് കിടപ്പുമുറികളുള്ള സ്വകാര്യവസതിയാണ് അൻമെർ ഹാൾ. വില്യത്തിനും കേയ്റ്റിനും വിവാഹസമ്മാനമായി എലിസബത്ത് II രാജ്ഞി സമ്മാനിച്ചതാണിത്.
Content Highlights: Two men arrested for trespassing and attempted burglary at Prince William and Kate's Anmer Hall estate., Police used helicopters, drones, and dogs to conduct the search., Neither Prince William nor Kate Middleton was present at the residence during the incident.
Published: 24 Nov 2026, 09:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented