ന്യൂഡൽഹി: കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തി വെച്ചു. മരണ നിരക്ക് കുറയ്ക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന് കഴിയുന്നില്ല എന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മലേറിയക്ക് ഫലപ്രദമായ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡ് രോഗത്തിന് ഫലപ്രമദമല്ലെന്നാണ് കണ്ടെത്തല്‍.

To advertise here,

 മരണനിരക്കില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം കൊണ്ട് കാര്യമായ കുറവുണ്ടായില്ലെന്നാണ് കണ്ടെത്തലെന്ന് ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. 

കോവിഡ‍ിനെതിരേയുള്ള ഗെയിം ചെയ്ഞ്ചർ എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കം ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിനെ മുമ്പ് വിശേഷിപ്പിച്ചത്. ഐസിഎംആര്‍ പരീക്ഷണത്തില്‍ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് പലപ്രദമാണെന്നായിരുന്നു കണ്ടെത്തല്‍. 

content highlights: WHO Halts Hydroxychloroquine Study