വാഷിങ്ടൺ: ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കടലിടുക്കിൽ സ്ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കംചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെ ആയിരുന്നു ട്രംപിന്റെ അവകാശവാദം.
'ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല. അത്തരത്തിലൊന്നും നിശ്ചയിച്ചിട്ടുമില്ല. നാവിക ഉപരോധം പൂർണമായ തോതിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്, പ്രവർത്തിക്കുന്നുമുണ്ട്. കടലിൽ സ്ഥാപിച്ചിരുന്ന മൈനുകൾ എല്ലാം നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ നേരത്തെ പറഞ്ഞിരുന്നു. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും യു.എസ്. മുന്നോട്ട് വെക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും കുഷ്നർ പറഞ്ഞിരുന്നു.
നേരത്തെ, ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘ട്രൂത്ത് സോഷ്യലിൽ’ ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തന്ത്രപ്രധാനമായ പാതയ്ക്ക് മേൽ അമേരിക്കയ്ക്ക് ‘പൂർണ നിയന്ത്രണമുണ്ടെന്നും’ അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ജൂൺ മാസത്തിൽ ഒപ്പുവെക്കപ്പെട്ട ഇടക്കാല കരാറിലെ ഇറാന്റെ നിബന്ധനകൾ അമേരിക്ക അംഗീകരിക്കുന്നിടംവരെ ഹോർമുസ് അടഞ്ഞുകിടക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കുക, ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം പിൻവലിക്കുക, ഇറാന്റെ ആസ്തികൾ മരവിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയവയാണ് ഇറാന്റെ നിബന്ധനകൾ. ഇവ അംഗീകരിക്കാത്തിടത്തോളം ഹോർമുസ് അടഞ്ഞുകിടിക്കുമെന്ന് ഇറാനുവേണ്ടി മധ്യസ്ഥ ചർച്ചകൾ നടത്തുന്ന ഉന്നതൻ മൊഹമ്മദ് ബാഘർ ഖലിബാഫ് ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Content Highlights: US President Donald Trump denies any ongoing or scheduled talks with Iran., Trump claims the Strait of Hormuz is open and operating after mines were removed., Iran maintains that the strait will remain closed until US sanctions on ports, oil, and assets are lifted., Mohammad Bagher Ghalibaf outlines Iran's demands regarding the June interim agreement.
Published: 18 Aug 2026, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented