മിയാമിയിലേയ്ക്കുള്ള സ്കാന്ഡിനേവിയന് എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നും യാത്രികര്‍ തെറിച്ചു. ഒരു യുവതിയുടെ കാല് സീലിങ്ങില്‍ മുട്ടി. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ വിമാനം യൂറോപ്പിലേയ്ക്ക് മടങ്ങി. വിമാനം കുലുങ്ങുന്നതിന്റൈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വിമാനത്തിനുള്ളിലെ കുലുക്കത്തില്‍ ആളുകള്‍ ഭയപ്പെടുന്നതും നിലവിളിക്കുന്നതും ഭക്ഷണസാധനങ്ങള്‍ ചിതറിത്തെറിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ ശക്തമായ കുലുക്കം ഉണ്ടായിട്ടും, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സ്കാന്ഡിനേവിയന് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:55 ഓടെ സ്റ്റോക്ക്ഹോമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വൈകുന്നേരം 5:45 ന് മിയാമിയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. വിമാനം കോപ്പന് ഹേഗനിലേയ്ക്കാണ് തിരിച്ചുവിട്ടത്. വിമാനത്തിന്റെ കേടുപാടുകള്‍ പരിശോധിക്കും. ഇത്തരം പ്രശ്നങ്ങളുണ്ടായാല്‍ വിമാനത്തിന് സമഗ്രമായ പരിശോധന ആവശ്യമാണ്. ഗ്രീന്ലന്റിനെ മുകളിലൂടെ പറക്കുന്നതിനിടയിലാണ് ഈ അപകടം നടക്കുന്നത്.
Content Highlights: Turbulence Forces Scandinavian Airlines Plane to Turn Back
Published: 16 Nov 2024, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented