മോസ്‌കോ: അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തെ റഷ്യ അംഗീകരിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ഐസിസ് പോലുള്ള ഭീകര സംഘടനകളെ ചെറുക്കാനും കറുപ്പ് പോലുള്ള ലഹരിയുത്പാദനം നിര്‍ത്താനും താലിബാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെന്ന് പുതിന്‍ പറഞ്ഞു. അഫ്ഗാന്റെ സ്ഥിരതയില്‍ താലിബാന്റെ പങ്കിനെ പുതിന്‍ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു.
താലിബാന്‍ അഫ്ഗാനിസ്താനിലെ സാഹചര്യങ്ങള്‍ വ്യക്തമായി നിയന്ത്രിക്കുന്നുവെന്ന് പുതിന്‍ പറഞ്ഞു. ഐസിസ് പോലുള്ള ഭീകരസംഘടനകള്‍ക്കെതിരേ പോരാടാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നു. രാജ്യത്തെ കറുപ്പ് ഉത്പാദനം ഗണ്യമായി കുറയ്ക്കുകയും അവരുടെ അതിര്‍ത്തിക്കുള്ളില്‍നിന്നുള്ള മയക്കുമുരുന്ന് ഭീഷണികള്‍ സജീവമായി പരിഹരിക്കുന്നുവെന്നും പുതിന്‍ പറഞ്ഞു. താലിബാനെ അംഗീകരിച്ച ആദ്യ രാജ്യമാണ് റഷ്യ.
ഭീകരതയ്‌ക്കെതിരേ താലിബാന്‍ പ്രവര്‍ത്തിക്കുന്നുവവെന്ന് വ്യക്തമാക്കുന്നതിലൂടെ പുതിന്‍ പാകിസ്താന്റെ വാദങ്ങളേയും ദുര്‍ബലപ്പെടുത്തി. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന തെഹ്രികെ താലിബാന്‍ പാകിസ്താന്‍ വഴി (ടിടിപി) താലിബാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഇന്ത്യയുടെ പാവയാണെന്നാണ് പാകിസ്താന്‍ ആരോപിച്ചിരുന്നത്. പാകിസ്താനിലെ വിമതനീക്കങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് ശക്തമായി നിഷേധിച്ചിരുന്നു.
Content Highlights: Putin Recognizes Taliban Rule: Russia's Stance on Afghanistan's Stability and Counter-Terrorism
Published: 05 Dec 2025, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented