വത്തിക്കാൻ: സ്വവർഗ വിവാഹം, സ്ത്രീ വൈദികർ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച കത്തോലിക്കാസഭയുടെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ലിയോ പതിന്നാലാമൻ മാർപാപ്പ. യുഎസ് രാഷ്ട്രീയത്തിൽ ഇടപെടാനില്ലെന്നും എന്നാൽ, സഭയെ ബാധിക്കുന്ന കുടിയേറ്റമടക്കമുള്ള പ്രശ്നങ്ങളിൽ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘പോപ്പ് ലിയോ XIV: ഗ്ലോബൽ സിറ്റിസൺ, മിഷണറി ഓഫ് ദി 21-സ്റ്റ് സെഞ്ചുറി’ എന്ന പുസ്തകത്തിനുവേണ്ടി എലീസ് ആൻ അലന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ നിലപാടുകൾ മാർപാപ്പ തുറന്നുപറഞ്ഞത്. സഭയുടെ പരമാധ്യക്ഷനായശേഷം അദ്ദേഹം നൽകിയ ആദ്യ അഭിമുഖമാണിത്.
ട്രാൻസ്ജെൻഡർ കത്തോലിക്കരെ സഭയിലേക്ക് സ്വീകരിക്കുമെന്ന നിലപാടുതന്നെയാണ് തനിക്കും. എന്നാൽ, അവരുടെ സ്വത്വമെന്താണെന്ന് നോക്കിയല്ല ഈ തീരുമാനം എടുക്കുന്നത്. വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള പരിപാവനമായ ബന്ധമാണെന്ന സഭയുടെ കാഴ്ചപ്പാടിൽ അടുത്തിടെ മാറ്റമുണ്ടാകില്ല. വൈദികരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകൾ വലിയ പ്രശ്നമാണ്. എന്നാൽ, കുറ്റം തെളിയിക്കപ്പെടുന്നതുവരെ അവർ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: ope Leo XIV upholds Catholic teachings on same-sex marriage and female priests
Published: 19 Sept 2025, 08:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented