
വാഷിങ്ടൺ: മൂന്നുമാസം മുൻപ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ പേജർ, വോക്കിടോക്കി ആക്രമണങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. ഇസ്രയേലിന്റെ രഹസ്യാന്വേഷണവിഭാഗത്തിൽനിന്ന് അടുത്തിടെ വിരമിച്ച മൈക്കൽ, ഗബ്രിയേൽ എന്നീ ഉദ്യോഗസ്ഥരാണ് സി.ബി.എസ്. ചാനലിനോട് വിവരങ്ങൾ വെളിപ്പെടുത്തിയത്.
പേജറുകളിലും വോക്കിടോക്കികളിലും സ്ഫോടകവസ്തുവെക്കുന്നതിനുള്ള ആസൂത്രണം 10 വർഷം മുൻപേ തുടങ്ങി. തയ്വാൻ ആസ്ഥാനമായുള്ള കമ്പനിയിൽനിന്നാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങുന്നതെന്ന് ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദ് കണ്ടെത്തി. സ്ഫോടകവസ്തു വെക്കാൻമാത്രം വലുപ്പമുള്ള പേജറുകൾ ഉണ്ടാക്കുകയായിരുന്നു അടുത്തത്. 2022-ൽ ഇതുതുടങ്ങി. പല അളവിൽ സ്ഫോടകവസ്തുവെച്ച് പലതവണ പരീക്ഷിച്ചു. ഒരാളെമാത്രം കൊല്ലുന്ന അളവിലുള്ള സ്ഫോടകവസ്തു പേജറുകളിൽ ഒളിപ്പിച്ചു. പിന്നെ പല റിങ്ടോണുകൾ പരീക്ഷിച്ചു. കേട്ടാലുടൻ അടിയന്തരമെന്നുതോന്നുന്ന റിങ്ടോൺ തിരഞ്ഞെടുത്തു.
പുതിയ പേജറുകൾ വാങ്ങാൻ ഹിസ്ബുള്ളയെ പ്രേരിപ്പിക്കാൻ യുട്യൂബിലൂടെ രണ്ടാഴ്ചയോളം പരസ്യംചെയ്തു. പൊടിയും വെള്ളവും പറ്റാത്ത ബാറ്ററി ആയുസ്സ് കൂടുതലുമുള്ള പേജർ എന്നുപറഞ്ഞായിരുന്നു പരസ്യം.
Content Highlights: pager explosion israel Operation began a decade ago
Published: 24 Dec 2024, 07:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented