തിംഫു: ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ.) ഇനി മുതല്‍ ഭൂട്ടാനിലും. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും ഭൂട്ടാന്‍ ധനമന്ത്രി ല്യോന്‍പോനംഗെ ഷെറിംങും സംയുക്തമായാണ് ഭൂട്ടാനിലെ ഭീം യുപിഐ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

To advertise here,

ഇതോടെ യു.പി.ഐ. പേയ്മെന്റ് നടത്താന്‍ കഴിയുന്ന ആദ്യ വിദേശ രാജ്യമായി മാറിയിരിക്കുകയാണ് ഭൂട്ടാന്‍. ഇനിമുതല്‍ ഇവിടെയെത്തുന്ന ഇന്ത്യക്കാര്‍ക്ക്  ഭീം ആപ്പ്  വഴിയും യു.പി.ഐ. ക്യൂ.ആര്‍. കോഡ് വഴിയും പേമെന്റ് നടത്താം. ഒരു വര്‍ഷം ഏകദേശം രണ്ട് ലക്ഷം ഇന്ത്യക്കാര്‍ ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും ടൂറിസ്റ്റുകള്‍ക്ക് ഇനി മുതല്‍ സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാകുമെന്നും ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

യു.പി.ഐ. നടപ്പിലാക്കുന്ന നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ.)യുടെ അന്താരാഷ്ട്ര വിഭാഗമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഭൂട്ടാനുമായി ചേര്‍ന്ന് യു.പി.ഐ. സംവിധാനം ഭൂട്ടാനിലും യാഥാര്‍ഥ്യമാക്കിയത്.

കോവിഡ് കാലത്ത് സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ച മാര്‍ഗ്ഗങ്ങളിലൊന്ന് യു.പി.ഐ. ആണെന്നും 2200 കോടി ഇടപാടുകളിലൂടെ 41 ലക്ഷം കോടി രൂപ യു.പി.ഐയിലൂടെ കൈമാറിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

content highlights: now bhim upi services will be available in bhutan