
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിനൊപ്പം മകള്‍ ഇവാങ്ക ട്രംപും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവാങ്കയുടെ വസ്ത്രവും രീതികളും പോലും ചര്‍ച്ചയായി. അതിനിടെ സോഷ്യല്‍ മീഡിയയില്‍ ഇവാങ്കയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. താജ്മഹലിനും മുന്നിലിരിക്കുന്ന ഇവാങ്കയുടെ ചിത്രം പലരീതിയില്‍ ഫോട്ടോഷോപ്പ് ചെയ്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവാങ്ക. ട്വിറ്ററിലൂടെയാണ് പ്രതികരണം.
ഇന്ത്യക്കാരുടെ ഊഷ്മളമായ സ്വീകരണത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരുപാട് പുതിയ സൗഹൃദങ്ങള്‍ എനിക്ക് ലഭിച്ചതായി രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇവാങ്ക ട്വിറ്ററില്‍ കുറിച്ചു.
ഇവാങ്കയുടെ ട്വീറ്റിന് വന്‍ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ഇന്ത്യ നിങ്ങളുമായി സ്‌നേഹത്തിലായിരിക്കുന്നുവന്നായിരുന്നു ഒരാള്‍ ട്വീറ്റിന് കമന്റ് ചെയതത്. മനോഹരമെന്നും രസകരമെന്നും ചിലര്‍ പ്രതികരിച്ചപ്പോള്‍ ഇവാങ്കയെ പോലെ ബഹുമാനിക്കപ്പെടേണ്ട ഒരാളെ എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം.
ഇവാങ്കയെ മാത്രമല്ല, പ്രസിഡന്റെ ട്രംപിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: Netizens Ivanka Trump with photoshopped meme. Her million-dollar reply breaks Internet
Published: 02 Mar 2020, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented