
ടെൽ അവീവ്: ഇസ്രയേലിന്റെ ഇറാനു നേരെയുള്ള സൈനിക നടപടിയെ പ്രശംസിച്ച് ഇസ്രയേൽ രഹസ്യാന്വേഷണവിഭാഗമായ മൊസ്സാദ്. ഇറാന്‍റെ പഴയ പ്രതാപകാലം തിരിച്ചുകൊണ്ടുവരുമെന്ന് മൊസ്സാദ് പ്രസ്താവനയിൽ പറഞ്ഞു. ദിവസങ്ങളായുള്ള ആസൂത്രണത്തിനുശേഷം ശനിയാഴ്ച രാവിലെയോടെ ഇസ്രയേലും യു.എസും ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ സന്ദേശം പുറത്തുവന്നത്.
എൻ12 ന്റെ റിപ്പോർട്ട് അനുസരിച്ച്, ഔദ്യോഗിക സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ പേർഷ്യൻ, ഹീബ്രു ഭാഷകളിലായി മൊസ്സാദ് പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. "ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ഒരുമിച്ച് ഞങ്ങൾ ഇറാനെ അതിന്റെ പ്രതാപകാലത്തേക്ക് തിരികെ കൊണ്ടുവരും, നിങ്ങൾ നിങ്ങളെത്തന്നെ സംരക്ഷിക്കുക."
ജറുസലേം പോസ്റ്റ് അനുസരിച്ച്, ഇറാനികൾക്ക് ആക്രമണത്തെക്കുറിച്ചുള്ള വാർത്താ അപ്ഡേറ്റുകൾ പിന്തുടരാൻ മൊസ്സാദ് ടെലിഗ്രാം ചാനലും ആരംഭിച്ചു. ചാനൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട്, മൊസ്സാദ് ഇറാനിയൻ സഹോദരങ്ങളെയും സഹോദരികളെയും അഭിസംബോധന ചെയ്തുകൊണ്ട് നിങ്ങൾ ഒറ്റക്കല്ല എന്ന് പറഞ്ഞു.
"ഞങ്ങൾ നിങ്ങൾക്കായി വളരെ സുരക്ഷിതവും പ്രത്യേകവുമായ ഒരു ടെലിഗ്രാം ചാനൽ ആരംഭിച്ചു, ഒരുമിച്ച് ഞങ്ങൾ ഇറാനെ അതിന്റെ മഹത്തായ ദിവസങ്ങളിലേക്ക് തിരിച്ചെത്തിക്കും,"മൊസ്സാദ് കുറിച്ചു.
Content Highlights: Mossad publicly praised Israel's military action against Iran., The agency vowed to restore Iran to its 'former glory days.', A new Telegram channel was launched by Mossad to communicate directly with Iranians., The message was delivered in Persian and Hebrew across social media platforms.
Published: 28 Feb 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented