കൊളംബിയ: ഹോളിവുഡ് ചിത്രമായ പ്ലാനറ്റ് ഓഫ് ദ ഏപ്സ് ഓർമയുണ്ടാകും- മനുഷ്യവാസ കേന്ദ്രങ്ങൾ പിടിച്ചടക്കുന്ന കുരങ്ങുകൾ.. യു.എസിലെ സൗത്ത് കരോലിനയിൽനിന്ന് വരുന്നത് ഇിതിനെ ഓർമിപ്പിക്കുന്ന ഒരു വാർത്തയാണ്. ഇവിടത്തെ ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍നിന്ന് 43 കുരങ്ങുകളാണ് ചാടിപ്പോയത്. നവംബർ ഏഴിനാണ് സംഭവം നടന്നത്.
ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണകേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസ്സേ പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് വെസ്റ്റര്‍ഗാഡ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.
ഏകദേശം 4-5 കിലോഗ്രാം ഭാരംവരുന്ന കുട്ടികുരങ്ങുകളാണ് ഈ കൂടുകളിൽ ഉണ്ടായിരുന്നത്. അതിനാൽത്തന്നെ ഇവയെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല.
കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. അതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയതായി അധികൃതർ അറിയിച്ചു. കെണികള്‍, തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി.
Content Highlights: Monkeys escaped from South Carolina research facility
Published: 08 Nov 2024, 01:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented