വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പെറും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യ സന്ദർശിക്കുന്നു. അടുത്ത ആഴ്ചയാണ് സന്ദർശനം. മാര്‍ക്ക് എസ്പറാണ് ഇക്കാര്യം പുറത്തുവിട്ടത്.
ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പഴയ സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വന്‍ ശക്തിയാകാനുള്ള റഷ്യന്‍, ചൈനീസ് ശ്രമങ്ങള്‍ക്കെതിരെ ബദല്‍ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള അമേരിക്കന്‍ ശ്രമങ്ങളുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം
വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മില്‍ രഹ്യാന്വേഷണ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതും ചര്‍ച്ചകളുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്, വളരെ കഴിവുകള്‍ ഉള്ള മനുഷ്യരുള്ള പ്രാപ്തിയുള്ള രാജ്യമാണ്. എന്നിട്ടും നിരന്തരം ചൈനീസ് ആക്രമണത്തെ നേരിടേണ്ടിവരുന്നുവെന്നും എസ്പര്‍ ഇന്ത്യയെക്കുറിച്ച് പറഞ്ഞു.
Content Highlight: Mike Pompeo, US Defense Secretary To Visit India
Published: 21 Oct 2020, 10:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented