പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.
ലാഹോര്‍: പാകിസ്താനിലുടനീളം വൈദ്യുതി ബന്ധം താറുമാറായി. നാഷണല്‍ ഗ്രിഡിന്റെ ഫ്രീക്വന്‍സി കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്തുടനീളം വൈദ്യുതി വിതരണം തകരാറിലായതെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനച്ചെലവ് ലാഭിക്കുന്നതിനുള്ള നടപടിയെന്ന നിലയില്‍ ശൈത്യകാലത്ത് രാത്രികാലങ്ങളില്‍ വൈദ്യുതി ഉത്പാദന യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. ഇതാണ് ഗ്രിഡ് തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ഊര്‍ജ മന്ത്രി ഖുറും ദസ്തഗിറിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെ യൂണിറ്റുകള്‍ ഓരോന്നായി ഓണാക്കിയപ്പോള്‍, രാജ്യത്തിന്റെ പലഭാഗങ്ങളിലും ഫ്രീക്വന്‍സി വ്യതിയാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വോള്‍ട്ടേജില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി, ഇതോടെ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതാണെന്നും അധികൃതർ വിശദീകരിക്കുന്നു.
പെഷവാര്‍ ഇലക്ട്രിക് സപ്ലൈ കമ്പനിയും (പെസ്കോ) ഇസ്ലാമാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനിയും (ഐഇഎസ്സിഒ) അവരുടെ ചില ഗ്രിഡുകളും ഇതിനകം പുനഃസ്ഥാപിച്ചതായി മന്ത്രി അവകാശപ്പെട്ടു. കറാച്ചിയില്‍ ചില സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മാസത്തിനിടെ പാകിസ്താനില്‍ ഇത്തരത്തില്‍ രണ്ടാം തവണയാണ് വ്യാപക വൈദ്യുതി തകരാര്‍ സംഭവിക്കുന്നത്.
Content Highlights: Massive power breakdown hits Pakistan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..