
മംമ്ദാനി, ട്രംപ്| Photo: AP, സ്റ്റെഫാനിക്ക്| Photo: Elise Stefanik Instagram
ആൽബനി(യുഎസ്): പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാൻ മംദാനിയും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത് ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി എലിസ് സ്റ്റെഫാനിക്കിന് വിനയാവുന്നു. ഗവർണർ സ്ഥാനത്തേക്കു സ്റ്റെഫാനിക് തിരഞ്ഞെടുക്കപ്പെട്ടാൽ മംദാനിയുടെ മേയർ സ്ഥാനത്തിനു ഭീഷണിയാവുമായിരുന്നു.
മേയർ തിരഞ്ഞെടുപ്പു കാലത്ത് മംദാനിക്കെതിരെ രൂക്ഷമായ പ്രസ്താവനകൾ നടത്തിയ ട്രംപിന്റെ പിന്തുണ തനിക്കുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു സ്റ്റെഫാനിക്. മംദാനിയുടെ ഭരണത്തിന് കീഴിൽ ന്യൂയോർക്കിൽ ജീവിക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും, തങ്ങൾക്കിരുവർക്കും പൊതുവായ വോട്ടർമാരുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. നിയുക്ത മേയറുടെ രൂപത്തെ പോലും അദ്ദേഹം പ്രശംസിച്ചു. അതേസമയം, ട്രംപ് ഒരു 'ഫാസിസ്റ്റ്' ആണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നതായി എൻബിസിയോട് മംദാനി പറഞ്ഞു.
മംദാനി ഒരു 'ജിഹാദിസ്റ്റ്' ആണെന്ന സ്റ്റെഫാനിക്കിന്റെ വാദം ആവർത്തിക്കാനും അദ്ദേഹം തയ്യാറായില്ല. 'വിയോജിപ്പുകളിൽ യോജിക്കുമെന്നാണ് സ്റ്റെഫാനിക് ഇതിനോടു പ്രതികരിച്ചത്. ഈ സംഭവം തന്റെ പ്രചാരണത്തെ ബാധിക്കില്ലെന്ന് സ്റ്റെഫാനിക് പറഞ്ഞു. 'ഞാനെന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. അദ്ദേഹം ഒരു ജിഹാദിസ്റ്റാണ്. ഈ വിഷയത്തിൽ ഞാനും പ്രസിഡന്റ് ട്രംപും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ, ന്യൂയോർക്കിനെ കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആ രംഗത്ത് എനിക്ക് മികച്ച പ്രവർത്തന പരിചയവും ഭരണകൂടവുമായി നല്ല ബന്ധവുമുണ്ട്.' സ്റ്റെഫാനിക് പറഞ്ഞു
Content Highlights: New York Governor candidate Elise Stefanik faces challenges as Mayor-elect Zohran Mamdani meets with President Trump. Learn about the political fallout.
Published: 26 Nov 2025, 10:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented