
മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്.
കംചത്കയുടെ തലസ്ഥാനമായ പെട്രോപവ്‌ലോസ്‌ക്-കംചതസ്‌കിയില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെയാണ് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചചതായി അധികൃതര്‍ അറിയിച്ചു. രണ്ടടി ഉയരത്തോളമുള്ള സുനാമി തിരകള്‍ രൂപപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.
തുടര്‍ച്ചയായി ഭൂചലനങ്ങള്‍ നടക്കുന്ന പസഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് കംചതസ്‌ക സ്ഥിതിചെയ്യുന്നത്. ഇവിടെ മുമ്പും വലിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ സുനാമിയില്‍ തീരദേശ ഗ്രാമം കടലെടുത്തിരുന്നു.
Content Highlights: 7.8 Magnitude Earthquake Hits Kamchatka, Tsunami Warning Issued
Published: 19 Sept 2025, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented