
വാഷിങ്ടൺ: ഇറാനിൽ അമേരിക്ക നടത്തുന്ന ആക്രമണങ്ങളോട് താത്പര്യമില്ലെന്ന് യുഎസ് ജനത. റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ 43 ശതമാനം ആളുകളും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കാത്തവരും ട്രംപിന്റെ നീക്കത്തെ വിമർശിക്കുന്നവരുമാണ്. 27% ആളുകൾ ട്രംപിനെ പിന്തുണച്ചപ്പോൾ ശേഷിക്കുന്ന 29% ആളുകൾ അഭിപ്രായം വ്യക്തമാക്കിയില്ല.
ഇറാൻ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയത് നാലിലൊന്ന് അമേരിക്കക്കാർ മാത്രമാണ് അംഗീകരിക്കുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും യുഎസ് നീക്കത്തെ എതിർക്കുന്നവരുണ്ട്. 55% റിപ്പബ്ലിക്കൻ പാർട്ടിക്കാർ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണച്ചു. 13% പേർ പിന്തുണയ്ക്കുന്നില്ലെന്നും 32% പേർ അഭിപ്രായമില്ലെന്നും സർവേയിൽ പറയുന്നു. യുഎസ് സൈനികർ കൊല്ലപ്പെടുകയോ സൈനികർക്ക് പരിക്കേൽക്കുകയോ ചെയ്താൽ ഏകദേശം 42% റിപ്പബ്ലിക്ക് പാർട്ടിക്കാരും ട്രംപിന്റെ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്നും റിപ്പോർട്ടിലുണ്ട്.
അമേരിക്കയിൽ ഗ്യാസ്, എണ്ണ വിലകൾ വർദ്ധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നും സർവേയിൽ പറയുന്നു. 45% അമേരിക്കക്കാരും 34% റിപ്പബ്ലിക്കൻ പാർട്ടിക്കാരും 44% സ്വതന്ത്ര്യരും എണ്ണവില കൂടിയാൽ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റുകളിൽ 74% പേരും ഇറാനെതിരായ ആക്രമണത്തെ എതിർക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്. 19% പേർ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ അമേരിക്കിയൽ ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ന്യൂയോർക്ക്, ലോസ് ആഞ്ചലീസ്, വാഷ്ങ്ടൺ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധിക്കാരെത്തി.
.
Content Highlights: just one in four americans supports us strikes on iran reuters survey
Published: 02 Mar 2026, 11:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented