
ടെഹ്‌റാൻ: ഇറാനിലും ലെബനനിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ടെഹ്‌റാനിലും ലെബനനിലെ ബെയ്‌റൂത്തിലുമായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. നാലുദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള ഇറാന്റെ നടപടികളിൽ പൂർണ പിന്തുണയുണ്ടെന്ന് ചൈന അറിയിച്ചു. എത്രയും പെട്ടെന്ന് വെടിനിർത്തൽ കൊണ്ടുവരണമെന്നും സംഘർഷം കൂടുതൽ വഷളാകുന്നതിന് മുമ്പ് അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി യുഎസിനോട് ആവശ്യപ്പെട്ടു. അതേസമയം യുദ്ധം ഏറെക്കാലം തുടരാൻ ആവശ്യമുള്ളത്രയും ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നു.
Content Highlights: Israel has intensified attacks on Tehran, Iran, and Beirut, Lebanon., China officially announced its full support for Iran's right to protect its sovereignty., The US has stated it is prepared with enough weaponry for a prolonged war.
Published: 03 Mar 2026, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented