ന്യൂയോർക്ക്: ഇറാൻ യുദ്ധം അവസാനിച്ചാലും എണ്ണ, ഭക്ഷ്യവസ്തുക്കൾ, വിമാനടിക്കറ്റുകൾ തുടങ്ങിയവയുടെ വില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് വിദഗ്ധർ. ഇറാനും യു.എസും ഇടക്കാല സമാധാനക്കരാറിൽ ധാരണയിലെത്തിയ പശ്ചാത്തലത്തിലാണ് വിലയിരുത്തൽ.
കരാർ ഒൗദ്യോഗികമായി ഒപ്പിടുന്ന വെള്ളിയാഴ്ച ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. യുദ്ധം തുടങ്ങുംമുൻപ് ആഗോള എണ്ണനീക്കത്തിന്റെ 20 ശതമാനവും വളംനീക്കത്തിന്റെ 30 ശതമാനവും കടന്നുപോയിരുന്ന തന്ത്രപ്രധാന ചരക്കിടനാഴിയാണിത്. ഹോർമുസ് തുറന്ന് എണ്ണനീക്കം പൂർവസ്ഥിതിയിലായാലും അതിന്റെ ഗുണഫലം ജനജീവിതത്തിൽ പ്രതിഫലിക്കാൻ നാളുകളെടുത്തേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് അടച്ചതും അവിടെ രൂപപ്പെട്ട സംഘർഷവും അസംസ്‌കൃത എണ്ണയുടെയും ശുദ്ധീകരിച്ച എണ്ണയുടെയും വിതരണത്തെ മാത്രമല്ല, വളം, ഭക്ഷ്യവസ്തുക്കൾ, ചെരിപ്പ് തുടങ്ങി മിക്ക ഉത്പന്നങ്ങളുടെയും ആഗോള വിതരണ ശൃംഖലയെ ബാധിച്ചു. ഇത് സാധാരണനിലയിലാകാൻ സമയമെടുക്കും. പൊതുവേ, എണ്ണശുദ്ധീകരണശാലകൾ ചുരുങ്ങിയത് ഒരു മാസമോ അതിൽക്കൂടുതലോ കാലയളവിലേക്കുള്ള അസംസ്കൃത എണ്ണ ഒന്നിച്ച് പണമടച്ചാണ് വാങ്ങാറ്. അതുകൊണ്ട് എണ്ണവില ഇടിഞ്ഞാലും ശുദ്ധീകരിച്ച എണ്ണ പൊടുന്നനെ വിലകുറച്ചുവിൽക്കാൻ ശുദ്ധീകരണശാലകൾ തയ്യാറാകില്ല.
കുറഞ്ഞവിലയ്ക്ക് വീണ്ടും അസംസ്കൃത എണ്ണവാങ്ങി തുടങ്ങുമ്പോഴേ വിലകുറയ്ക്കുകയുള്ളൂ. ആ എണ്ണ പ്രാദേശികവിപണികളിലെത്തുമ്പോഴേ വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങൂ. വിമാനക്കമ്പനികളും വിമാനത്തിനുള്ള ഇന്ധനം മുൻകൂട്ടിവാങ്ങിവെക്കുന്നതിനാൽ അത് തീരുന്നമുറയ്‌ക്കേ ടിക്കറ്റ് നിരക്ക് കുറയൂ. ഭക്ഷ്യസാധനങ്ങളുടെ വില ഇന്ധനച്ചെലവിനെ ആശ്രയിച്ചിരിക്കുന്നതിനാൽ പലചരക്കുവില കുറയാനും താമസിക്കും. ഭക്ഷണസാധനങ്ങളുടെ ആകെ വില അഞ്ച് മുതൽ 30വരെ ശതമാനം ഇന്ധനച്ചെലവിനെ ആശ്രയിച്ചാണെന്നാണ് ആഗോളസൂപ്പർമാർക്കറ്റുകളുടെ സംഘടനയായ ഇൻഡിപെൻഡന്റ് ഗ്രോസേഴ്‌സ് അലയൻസ് പറയുന്നത്. കരാർ പ്രഖ്യാപനമുണ്ടായതിനുപിന്നാലെ ആഗോള അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 80 ഡോളറായി കുറഞ്ഞിരുന്നു. യുദ്ധത്തിനുമുൻപ് 67 ഡോളറായിരുന്നു.
Content Highlights: The reopening of the Strait of Hormuz does not guarantee immediate price drops., Refineries and airlines operate on long-term supply contracts, delaying price normalization., Fuel costs significantly impact the supply chain of food and consumer goods., Global crude oil prices remain elevated at $80 per barrel compared to pre-war levels of $67.
Published: 17 Jun 2026, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented