ഇസ്രയേലിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം. നൂറോളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ‍ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണവും ഇറാന്‍ നടത്തുന്നുണ്ട്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. 

To advertise here,