ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂചലനത്തിലുണ്ടായ മരണങ്ങളിൽ നരേന്ദ്ര മോദി അനുശോചനവും രേഖപ്പെടുത്തി.
'അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ അനേകമാളുകള്‍ക്ക് ജീവന്‍ നഷ്ടമായതില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്', നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും അഫ്ഗാനിസ്താന്‍ നേരിടേണ്ടി വന്ന ദുരിതത്തില്‍ ദുഖം രേഖപ്പെടുത്തി. 'അഫ്ഗാനിസ്താനിലെ കുനാര്‍ പ്രവിശ്യയിലുണ്ടായ ഭൂചലനം ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ദുരിതം അനുഭവിക്കുന്ന അഫ്ഗാന്‍ ജനതയ്ക്ക് സഹായവും ഐക്യദാര്‍ഢ്യവും ഞങ്ങള്‍ പ്രകടിപ്പിക്കുന്നു. ഈ അത്യാവശ്യഘട്ടത്തില്‍ ഇന്ത്യ എല്ലാവിധ സഹായങ്ങള്‍ക്കും തയ്യാറാണ്. ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു', എസ്.ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.
കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രി 11.46 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കുറഞ്ഞത് 610 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായും 1,300 പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: india ready to help those who affected in Afghanistan earthquake says modi
Published: 01 Sept 2025, 04:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented