ഹോങ്കോങ്: വടക്കൻ തായ്പേയിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 36 ആയി ഉയർന്നു. 279 പേരെ കാണാതായും ഹോങ് കോങ് ചീഫ് എക്സിക്ക്യൂട്ടീവ് ജോൺ ലീ അറിയിച്ചു. മരിച്ചവരിൽ ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു.
തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താനായി പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. 29 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തിൽനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നു.
വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 1980-കളിൽ നിർമിച്ച എട്ട് കെട്ടിടങ്ങൾ അടങ്ങുന്ന ഈ ഭാഗത്ത് രണ്ടായിരത്തോളം പാർപ്പിട സമുച്ചയങ്ങളുണ്ട്. ഇവിടെ 4800 പേർ താമസിച്ചിരുന്നു.
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഹോങ്കോങ്ങിലെ വാങ് ഫുക് കോർട്ട്.
Content Highlights: Tragedy strikes Hong Kong as a multi-story building fire in northern Tai Po claims 36 lives, with 279 still missing.
Published: 27 Nov 2025, 12:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented