വാഷിങ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയിൽ നടത്തിയ റീ കൗണ്ടിങ്ങില്‍ അന്തിമ വിജയം ജോ ബൈഡന് തന്നെ. മാനുവല്‍ റീകൗണ്ടിങ് പൂര്‍ത്തിയായതോടെയാണ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്.
മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്.
മൂന്നുപതിറ്റാണ്ടുകളായി റിപ്പബ്ലിക്കുകാര്‍ അടക്കിവാണിരുന്ന അമേരിക്കന്‍ സംസ്ഥാനമാണ് ജോര്‍ജിയ. 1992-ല്‍ ബില്‍ ക്ലിന്റനാണ് ജോര്‍ജിയയില്‍ അവസാനമായി ജയിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപായിരുന്നു മുന്നില്‍. എന്നാല്‍, അറ്റ്ലാന്റയിലെയും സമീപപ്രദേശങ്ങളിലെയും വോട്ടുകളാണ് ബൈഡനെ മുന്നിലെത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹില്ലരി നില മെച്ചപ്പെടുത്തിയിരുന്നെങ്കിലും ട്രംപ് മറികടക്കുകയായിരുന്നു.
content highlights: Georgia Recount Complete, Affirms Joe Biden Win
Published: 20 Nov 2020, 09:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented