നീണ്ട രണ്ട് വര്‍ഷത്തെ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ്.  അടുത്ത ദിവസങ്ങളില്‍ തന്നെ ട്രംപിന്റെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2021-ലാണ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വിലക്കിയത്. 
 

To advertise here,