വാഷിങ്ടൺ: അതിയാഥാസ്ഥിതിക പ്രവർത്തകനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുപ്പക്കാരനുമായ ചാർളി കിർക്കിന്റെ വധവുമായി ബന്ധപ്പെട്ട് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ(ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഡയറക്ടറും ഇന്ത്യൻ വംശജനുമായ കാശ് പട്ടേലിനെ (കശ്യപ് പട്ടേൽ) പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി അഭ്യൂഹം. ഡൊണാൾഡ് ട്രംപുമായും പട്ടേലുമായും അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ചാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോർട്ട്.

To advertise here,

ചാർളി കിർക്കിന്റെ കൊലയാളിക്കായുള്ള തിരച്ചിലിനിടെ പട്ടേലിന്റെ ഭാഗത്തുനിന്നു പാളിച്ച ഉണ്ടായതായി വൈറ്റ് ഹൗസ് കരുതുന്നുണ്ട്. ചാർളി കിർക്കിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷം,  'പ്രതി' പിടിയലാണെന്ന് എഫ്ബിഐ ഡയറക്ടർ കാശ് പട്ടേൽ ഓൺലൈനിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വെടിവെച്ചയാൾ അപ്പോൾ കസ്റ്റഡിയിൽ ആയിരുന്നില്ല.

കിർക്കിന്റെ കൊലപാതകം നടന്ന രാത്രിയിൽ പട്ടേൽ വ്യക്തിപരമായി എവിടെയായിരുന്നു എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. വെടിവയ്പ്പിന് മണിക്കൂറുകൾക്ക് ശേഷം, ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ റാവോസ് റെസ്റ്റോറന്റിൽ പട്ടേൽ അത്താഴം കഴിച്ചുവെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇവിടെവെച്ചാണ് പ്രതി പിടിയിലായെന്ന് പട്ടേൽ തെറ്റായി പ്രഖ്യാപിച്ചത്.

കസ്റ്റഡിയിലെടുത്തിരുന്ന രണ്ടുപേരെയും പെട്ടെന്ന് വിട്ടയച്ചു. യഥാർത്ഥ തോക്കുധാരി ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു. തിരച്ചിൽ തുടർന്നപ്പോൾ, സംശയിക്കുന്നയാളുടെ ഫോട്ടോ പെട്ടെന്ന് കാണിച്ചില്ലെന്നതുൾപ്പെടെ, തന്നെ കാര്യങ്ങൾ അറിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പട്ടേൽ എഫ്ബിഐ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടതായി ചില വൃത്തങ്ങൾ പറഞ്ഞു.

കിർക്കിന് വെടിയേറ്റ അതേ ദിവസം, ശുദ്ധീകരണത്തിന്റെ ഭാഗമായി തങ്ങളെ നിയമവിരുദ്ധമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് മൂന്ന് മുൻ ഉന്നത എഫ്ബിഐ ഉദ്യോഗസ്ഥർ പട്ടേൽ, ബോണ്ടി, അവരുടെ ഏജൻസികൾ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. പ്രസിഡന്റിന് മാത്രമുള്ള അധികാരം പട്ടേൽ പ്രയോഗിച്ചുവെന്നതാണ് ഇവർ ആരോപിക്കുന്നത്. 

അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും, കാശ് പട്ടേലിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ  പദ്ധതികളില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. 1സെപ്റ്റംബർ 15-ന് എഫ്ബിഐയിൽ ജോലിയിൽ പ്രവേശിക്കുന്ന ബെയ്ലിക്ക് കുറഞ്ഞത് 90 ദിവസമെങ്കിലും സേവനമനുഷ്ഠിച്ച ശേഷം എഫ്ബിഐ ഡയറക്ടർ തസ്തികയിലേക്ക് അർഹതയുണ്ടാകും.

മുൻ മിസോറി അറ്റോർണി ജനറൽ ആൻഡ്രൂ ബെയ്ലിയോ ഡെപ്യൂട്ടി എഫ്ബിഐ ഡയറക്ടർ ഡാൻ ബോൻഗിനോയോ ഈ പദവിയിലേക്ക് എത്തുമെന്നാണ് സൂചന. ബെയ്ലിക്കായി എഫ്ബിഐ ആസ്ഥാനത്ത് ഓഫീസ് നിർമിച്ചിട്ടുണ്ട്. ഇത് എഫ്ബിഐ നേതൃത്വത്തെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണെന്നും ഏജൻസിയിലെ രണ്ടുപേർ പറഞ്ഞു.

പട്ടേലിനെ പിരിച്ചുവിടില്ലെന്നും പകരം ഭരണകൂടത്തിലെ മറ്റൊരു പദവിയിലേക്ക് മാറ്റുമെന്നും അഭ്യൂഹമുണ്ട്. ഫോക്‌സ് ന്യൂസ് പറയുന്നതനുസരിച്ച്, പട്ടേലിന്റെ മുൻകാല പ്രകടനങ്ങളിൽ യുഎസ് പ്രസിഡന്റിന് അതൃപ്തിയുണ്ടായിരുന്നുവെന്ന് ട്രംപുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.