പാരീസ്: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ അവസാനദിവസത്തെ പ്രഭാത ചർച്ചയാണ്. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ള ലോകനേതാക്കൾ തങ്ങളുടെ ഇരിപ്പിടങ്ങളിലുണ്ട്. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടന്നെത്തി.'ഞാനാണ് ബോസ്' എന്നു പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ കടന്നുവരവ്. ഹാസ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പറച്ചിൽ ചിരിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

To advertise here,

ട്രംപുമായി പല തവണ കോർത്തിട്ടുണ്ടെങ്കിലും ഇമ്മാനുവൽ മാക്രോണും ചിരിയോടെ ട്രംപിനെ സ്വീകരിച്ചു. 'എന്തുണ്ട് വിശേഷം? എന്ന് ഫ്രഞ്ച് പ്രസിഡന്റ് ചോദിച്ചു. മറുപടി നൽകിക്കൊണ്ട് ട്രംപ് മാക്രോണിന്റെ സമീപത്തെ ഇരിപ്പിടത്തിലേക്ക് വന്നെത്തി.

കാനഡയിൽ നടന്ന അവസാന ജി7 ഉച്ചകോടിയിൽ നിന്ന് വ്യത്യസ്തമായി, ട്രംപ് ഇത്തവണ മുഴുവൻ സെഷനുകളിലും പങ്കെടുത്തിരുന്നു. ഇറാനുമായുള്ള കരാർ അന്തിമമാക്കിയതിന് ശേഷമാണ് ട്രംപ് ഫ്രാൻസിലെത്തിയത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഉച്ചകോടി അവസാനിച്ചതിന് ശേഷം പാരീസിന് പുറത്തുള്ള വെർസായ് കൊട്ടാരത്തിൽ ട്രംപിനെ അത്താഴത്തിന് ക്ഷണിച്ചിട്ടുമുണ്ട് മാക്രോൺ.

സമാധാന ഉടമ്പടിയിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ പാലിക്കാതിരിക്കുകയോ ചെയ്താൽ ഉടനടി സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ഇതിനിടെ നടത്തിയ അഭിമുഖത്തിൽ ട്രംപ് ഇറാനെ താക്കീത് ചെയ്യുകയുമുണ്ടായി.