ന്യൂഡൽഹി: ജൂണിൽ ഫ്രാൻസിൽ നടന്ന ജി-7 യോഗത്തിനിടെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത പത്രസമ്മേളനം നടത്താത്തത് ട്രംപിന്റെ ആർക്കും പ്രവചിക്കാൻ കഴിയാത്ത സ്വഭാവസവിശേഷത കാരണമാണെന്ന് ഇന്ത്യ.

To advertise here,

സംയുക്ത പത്രസമ്മേളനം വേണ്ടെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നതായി യു.എസ്. അംബാസഡർ സെർജിയോ ഗോർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

കഴിഞ്ഞദിവസം, ഒരു മാധ്യമസ്ഥാപനം നടത്തിയ ചർച്ചയ്ക്കിടെയാണ് രണ്ടുമാസംമുൻപ് ഫ്രാൻസിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സെർജിയോ ഗോർ സംസാരിച്ചത്. ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ അന്തിമമാകാത്തത് ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നതയുള്ളതുകൊണ്ടാണോയെന്ന സംശയം ഉയരുന്നതിനിടെയാണ് സെർജിയോ ഗോറിന്റെ പ്രതികരണം.

അന്ന് പ്രസിഡന്റും താനുമാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തതെന്നും ചർച്ചയ്ക്കുശേഷം മാധ്യമങ്ങൾ ചോദ്യംചോദിക്കുന്ന ചടങ്ങ് വേണ്ടെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നെന്നും ഗോർ പറഞ്ഞു. അക്കാര്യം മറന്ന ട്രംപ് 45 മിനിറ്റ് മാധ്യമങ്ങളുമായി സംസാരിച്ചശേഷം, എന്തെങ്കിലും ചോദ്യമുണ്ടോയെന്ന് ചോദിച്ചെന്നും ഗോർ പറഞ്ഞു.