ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ പാകിസ്താന്റെ പക്കലുള്ള ചൈനീസ് യുദ്ധവിമാന ജെ-10 സി വെടിവെച്ചിട്ടുവെന്നായിരുന്നു പാകിസ്താന്റെയും ചൈനയുടെയും അവകാശവാദം. എന്നാൽ തെളിവില്ലാത്ത ആരോപണം ഇപ്പോൾ ചൈനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫ്രാൻസിന്റെ ആധുനിക യുദ്ധവിമാനമായ റഫാലിനെ വെടിവെച്ചിട്ട പ്രശസ്തിയുമായി കൂടുതൽ രാജ്യങ്ങൾക്ക് ജെ-10സി വിൽക്കാനുള്ള ശ്രമമാണ് ഇപ്പോൾ വെള്ളത്തിലായിരിക്കുന്നത്. മീഡിയം വെയ്റ്റ് മൾട്ടിറോൾ യുദ്ധവിമാനമായ ജെ-10 സി പാശ്ചാത്യ യുദ്ധവിമാനങ്ങളേക്കാൾ മികച്ചതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. മിഡിൽ ഈസ്റ്റിലും കിഴക്കനേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലാണ് ചൈന യുദ്ധവിമാനം വിൽക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ അവകാശവാദങ്ങൾക്ക് ചൈനയോട് തെളിവ് ചോദിച്ചിരിക്കുകയാണ് രാജ്യങ്ങൾ.
പാകിസ്താൻ വ്യോമസേനയുടെ പക്കലുള്ള ജെ-10സി യുദ്ധവിമാനങ്ങൾ ചൈനിസ് നിർമിത പിഎൽ-15 മിസൈലുകളുപയോഗിച്ച് ഇന്ത്യയുടെ റഫാൽ വിമാനങ്ങളുൾപ്പെടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് പാകിസ്താനും ചൈനയും അവകാശപ്പെട്ടിരുന്നത്. ഇന്ത്യയുടെ SB-021, SB-022 എന്നീ സീരിയൽ നമ്പറുകളുള്ള റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് പാകിസ്താൻ അവകാശപ്പെട്ടത്. എന്നാൽ കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ ഇതേ യുദ്ധവിമാനങ്ങളെ അണിനിരത്തി ഇന്ത്യ പാകിസ്താന്റെ വാദം പൊളിച്ചടുക്കി. വിമാനങ്ങൾ ഇപ്പോഴും തങ്ങളുടെ സേനയിൽ സജീവമാണെന്ന് വിമാനങ്ങളുടെ ദൃശ്യങ്ങൾ സഹിതം ഇന്ത്യ തെളിയിച്ചു.
സ്വന്തം വാദം തെളിയിക്കാൻ വിമാനങ്ങളുടെ അവശിഷ്ടങ്ങളോ, റഡാർ രേഖകളോ, പൈലറ്റുമാരുടെ വിവരങ്ങളോ പോലുള്ള യാതൊരുവിധ തെളിവുകളും പുറത്തുവിടാൻ ചൈനയ്‌ക്കോ പാകിസ്താനോ സാധിച്ചതുമില്ല. പിന്നാലെ ഈ വിമാനങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്ന രാജ്യങ്ങൾ ഇതിന്റെ പ്രവർത്തനക്ഷമത തെളിയിക്കുന്ന റഡാർ രേഖകളോ മിസൈൽ ടെലിമെട്രി വിവരങ്ങളോ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ നൽകാൻ വിവരങ്ങളില്ലാത്തത് വിശ്വാസ്യതയെ ബാധിക്കുമെന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ വിലയേറിയ വിമാനങ്ങൾക്ക് പകരമായി കുറഞ്ഞ ചെലവിലുള്ള ജെ-10സി വിമാനങ്ങൾ വിപണിയിലെത്തിക്കാനുള്ള ചൈനയുടെ നീക്കങ്ങളാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.
ചൈന ഉപയോഗിക്കുന്ന ചെങ്ഡു ജെ-10 എന്ന വിമാനത്തിന്റെ കയറ്റുമതി പതിപ്പാണ് ജെ-10സി. നിലവിൽ പാകിസ്താൻ മാത്രമാണ് ഇതുപയോഗിക്കുന്നത്. അവകാശവാദങ്ങൾ തെളിയിക്കാൻ പറ്റാത്തത് യുദ്ധവിമാനത്തിന്റെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തിൽ ചോദ്യം ചെയ്യപ്പെടുന്ന തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: China and Pakistan falsely claimed J-10C shot down Indian Rafale jets., India debunked the claim by displaying the active Rafale jets at the Republic Day parade., Lack of radar data or wreckage evidence has damaged the export credibility of the J-10C., Potential buyers are now demanding technical proof of the aircraft's combat performance.
Published: 11 Mar 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented