വാഷിങ്ടണ്‍; യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക്ക് പോംപിയോ ഉള്‍പ്പെടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 28 വിശ്വസ്തര്‍ക്കെതിരെ ഉപരോധവുമായി ചൈന. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തിയെന്ന് ആരോപിച്ചാണ് ഉപരോധം.
ചൈനയില്‍ ഉയിങ്ഗുര്‍ വംശജര്‍ക്ക് നേരെ ആസൂത്രിതമായി വംശഹത്യ നടക്കുന്നതായി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. ട്രംപ് ഭരണകൂടം അധികാരമൊഴിയുന്ന ദിവസം നടത്തിയ ഈ പ്രതികരണമാണ് ചൈനയെ ചൊടിപ്പിച്ചത്.
ചൈനയുടെ ഉപരോധത്തോട് പുതിയ പ്രസിഡന്റ് ബൈഡന്‍ പ്രതിഷേധം അറിയിച്ചു. ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്താണ് ട്രംപിന്റെ 28 വിശ്വസ്തരെ ഉപരോധിച്ചതായി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് വെബ്സൈറ്റ് വഴിയാണ് ഉപരോധം ഏര്‍പ്പെടുത്തിയ വിവരം പുറത്തുവിട്ടത്.
പോംപിയോയും മറ്റുള്ളവരും ' ചൈനയ്ക്കെതിരെ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഗുരുതരമായി ഇടപെട്ടു, ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് തുരങ്കംവെക്കുകയും ചൈനീസ് ജനതയെ വ്രണപ്പെടുത്തുകയും ചൈന-യുഎസ് ബന്ധത്തെ തകര്‍ക്കുകയും ചെയ്തു' ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് ചൈന വ്യക്തമാക്കി.
Content Highlight: China imposes sanctions on’ Pompeo, 27 others
Published: 21 Jan 2021, 10:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented