എന്താണ് ബങ്കറുകള്‍

To advertise here,

പോരാട്ടം പതിവായ മേഖലകളില്‍ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യയുള്ളതിനാല്‍, ജനങ്ങള്‍ക്ക് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറുന്നതിനാണ് ബങ്കറുകള്‍ മുന്‍കൂട്ടി നിര്‍മിക്കുന്നത്. പലരാജ്യങ്ങളും പലരീതിയിലാണ് ഇവ നിര്‍മിക്കുക. പ്രദേശത്തെ ഭൂപ്രകൃതിക്കനുസരിച്ചാകും നിര്‍മാണം.

നിര്‍മാണം രണ്ടുതരത്തില്‍

സ്‌ഫോടനത്തില്‍നിന്ന് സംരക്ഷിക്കുന്നവ, ആണവ വികിരണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നവ

പ്രാഥമിക സൗകര്യങ്ങള്‍

വൈദ്യുതിസൗകര്യം മാത്രമാണ് മിക്കവാറും ബങ്കറുകളിലുമുള്ളത്. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും കെട്ടിടത്തിലെ സൗകര്യങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

യുക്രൈനില്‍ എങ്ങനെ

എല്ലാ ബഹുനിലക്കെട്ടിടങ്ങളുടെയും അടിയില്‍ ബങ്കറുകളുണ്ട്. 50-ഓളം പേര്‍ക്ക് ഒരു ബങ്കറില്‍ കഴിയാം. ഫ്‌ലാറ്റിന്റെ വലിപ്പത്തിന് ആനുപാതികമായാണ് ഇവയുടെ എണ്ണം. അഞ്ചു ബങ്കര്‍ വരെയുള്ള ഫ്‌ലാറ്റുകളുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഭൂഗര്‍ഭ മെട്രോസ്റ്റേഷനുകളും വലിയ ഫ്‌ലാറ്റുകളിലെ കനാലുകളും ബങ്കറായി ഉപയോഗിക്കുന്നുണ്ട്.

ദോഷങ്ങള്‍

അകത്തേക്കും പുറത്തേക്കും ഒരു വഴിമാത്രമേയുള്ളൂവെന്നത് അപകടകരമായ സാഹചര്യങ്ങളില്‍ രക്ഷപ്പെടല്‍ പ്രയാസകരമാക്കും. പുറത്തുനടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അറിയാനുള്ള പ്രയാസം. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിലച്ചാല്‍ ആശയവിനിമയം തകരാറിലാകും.

ഗുണങ്ങള്‍

രക്ഷപ്പെടാനുള്ള ഉയര്‍ന്നസാധ്യത: ഭൂഗര്‍ഭ അറ ഒരുക്കുന്ന സുരക്ഷിത്വം, ദൃഢമായ ഭിത്തികള്‍, വ്യോമാക്രമണം, ആണവവികിരണം എന്നിവയില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കും.

പെട്ടെന്നെത്താവുന്ന സുരക്ഷിതസ്ഥാനം: പ്രശ്‌നബാധിതമായ പാതകളിലൂടെ കടന്നുപോകാതെ സുരക്ഷിതകേന്ദ്രങ്ങളായി ബങ്കറുകളെ പ്രയോജനപ്പെടുത്താം

ആശയവിനിമയം ടെലിഗ്രാമിലൂടെ

മൊബൈല്‍ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെയാണ് യുക്രൈന്‍ അധികൃതര്‍ ഓരോപ്രദേശത്തെയും ആളുകള്‍ ഒളിച്ചിരിക്കേണ്ട ബങ്കറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത്.

സവിശേഷതകള്‍

ഉരുക്ക് വാതിലുകള്‍: ഭിത്തിയോളം ശക്തിയുള്ളവ

സ്റ്റീല്‍ ജനാലകളും കട്ടിളയും

കട്ടികൂടിയ തടി: ചൂടിനെ പ്രതിരോധിക്കാന്‍

താഴ്ച: പത്ത് അടി

തയ്യാറാക്കിയത്: വിഷ്ണു വിജയകുമാര്‍