ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയ്ക്ക് അടിയന്തര ശസ്ത്രക്രിയ. ഒക്ടോബറില്‍ തലയിടിച്ചു വീണതുമൂലം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് 79 കാരനായ ലുല ഡാ സില്‍വയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് പ്രസിഡന്റ് ഇപ്പോഴുള്ളതെന്നും ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തങ്ങേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പ്രസിഡന്റ് സുഖമായിരിക്കുന്നതായും അദ്ദേഹമിപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണുള്ളതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ സംഘം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. അടുത്ത 48 മണിക്കൂര്‍ ലാല ഡാ സില്‍വ തീവ്രപരിചരണവിഭാഗത്തിലായിരിക്കുമെന്നും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും പ്രസിഡന്റിന്റെ വക്താവ് പൗലോ പിമെന്റ പ്രതികരിച്ചു.
പ്രായാധിക്യമുള്ളതിനാല്‍തന്നെ പ്രസിഡന്റിന്റെ ആരോഗ്യവിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വീഴ്ചയ്ക്കുശേഷം അദ്ദേഹം യാത്രകള്‍ ഒഴിവാക്കിയിരിക്കുകയാണ്. കൂടാതെ തലയ്ക്ക് പരിക്കേറ്റതിനാല്‍ ഡോക്ടര്‍മാരുടെ നിരന്തരനിരീക്ഷണത്തിലുമായിരുന്നു. തലവേദന അധികരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് അടിയന്തശസ്ത്രക്രിയ നിശ്ചയിച്ചത്.
Content Highlights: Brazilian President Lula da Silva underwent emergency brain surgery following a head injury
Published: 10 Dec 2024, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented