ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കബറടക്കം ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാൻ പ്രസ്സ് ടിവി യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങിന് ശേഷമായിരിക്കും ഖബറടക്കം.
ഫെബ്രുവരി 28-നായിരുന്നു ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുന്നത്. നാല് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ടെഹ്റാൻ, ഖൂം, മഷദ് എന്നീ മൂന്ന് നഗരങ്ങളിലായിട്ടായിരിക്കും സംസ്കാര ചടങ്ങുകൾ. ജൂലൈ 6, 7, 8 എന്നീ മൂന്ന് ദിവസം ചടങ്ങുകൾ നീണ്ടു നിൽക്കും. ഇമാം റെസ ദേവാലയത്തിലായിരിക്കും അന്ത്യവിശ്രമം.
ജൂലൈ 9-ന് മഷദിൽ വെച്ചായിരിക്കും അന്തിമ സംസ്കാര ചടങ്ങുകൾ. ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് ജനങ്ങൾക്കായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സമാനതകളില്ലാത്ത പൊതുജന പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു.
ഫെബ്രുവരി 28-നാണ് ആയത്തുള്ള അലി ഖമേനി യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെടുന്നത്. ശേഷം ഖമേനിയുടെ മൃതദേഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇറാൻ പുറത്തുവിട്ടിരുന്നില്ല. അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ മകൻ മുജ്തബ ഖമേനിയെ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മുജ്തബ ഖമേനിയെ തിരഞ്ഞെടുത്തെങ്കിലും അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
Content Highlights: Ayatollah Ali Khamenei's funeral scheduled for July 6-8, 2026., Ceremonies to be held across Tehran, Qom, and Mashhad., Final burial to take place at Imam Reza Shrine on July 7., Commemorating the death of the leader who passed on February 28, 2026., Expected massive public participation in the three-day event.
Published: 13 Jun 2026, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented