മെല്‍ബണ്‍: കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ ഓസ്‌ട്രേലിയയിലെ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം വിതറി ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും. കാട്ടുതീ ബാധിച്ച മേഖലകളില്‍ ഹെലികോപ്റ്ററുകളില്‍ നിന്നാണ് പ്രവര്‍ത്തകള്‍ ക്യാരറ്റും മധുരകിഴങ്ങളുകളും നിക്ഷേപിച്ചത്. ആയിരക്കണക്കിന് കിലോ പച്ചക്കറികളാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്.
ഹെലികോപ്റ്ററില്‍ നിന്ന് വന്യജീവികള്‍ക്ക് പച്ചക്കറികള്‍ ഇട്ടുകൊടുക്കുന്ന ചിത്രം ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്ന്‍ ട്വീറ്റ് ചെയ്തു. 'ദേശീയ ഉദ്യാനത്തിലെ ജീവനക്കാര്‍ ആയിരക്കണക്കിന് കണക്കിന് കിലോ ഭക്ഷണം, പ്രധാനമായും മധുരക്കിഴങ്ങും ക്യരറ്റും ഹെലികോപ്റ്ററില്‍ നിന്ന് ഇട്ടുകൊടുക്കുന്നു' എന്ന തലക്കെട്ടൊടെ അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്.
'സന്തുഷ്ടരായ ഉപഭോക്താക്കള്‍' എന്ന തലക്കെട്ടൊടെ പച്ചക്കറികള്‍ കഴിക്കുന്ന വന്യജീവികളുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കിയ നടപടിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ദേശീയ ഉദ്യാനജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
2019 സെപ്റ്റംബറിലാണ് ഓസ്ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതിനോടകം തന്നെ 50 കോടിയോളം മൃഗങ്ങളാണ് കാട്ടുതീയില്‍ വെണ്ണീറായതെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കം നിരവധി ഇനങ്ങളില്‍പ്പെട്ട പക്ഷികളും ഉരഗങ്ങളും സസ്തനികളും ചത്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.
Content Highlights: Authorities Airdrop Carrots and Sweet Potatoes for Animals during Australia bushfire
Published: 12 Jan 2020, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented