വുഹാന്‍: കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ചൈനീസ് സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ചുവെന്ന ആരോപണവുമായി വുഹാനില്‍ നിന്നുള്ള യുവതി. വൈറസിന്റെ തീവ്രതയെക്കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും അതിനാല്‍ രോഗം ബാധിച്ച് തന്റെ പിതാവിനെ തനിക്ക് നഷ്ടമായെന്നും ഴാവോ ലെയ് എന്ന യുവതി സ്‌കൈ ന്യൂസിനോട് പ്രതികരിച്ചു. 

To advertise here,

'കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ വൈറസിനെക്കുറിച്ചുള്ള വസ്തുതകള്‍ സര്‍ക്കാര്‍ മറച്ചുവെച്ചു. അതിനാല്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. എല്ലാം പഴയതുപോലെ തന്നെ നടന്നു. ചൈനീസ് പുതുവത്സരാഘോഷങ്ങളും ചടങ്ങുകളഉം ആള്‍ക്കൂട്ടവും ഒന്നും ഒഴിവാക്കിയില്ല. അതോടെ വൈറസ് വ്യാപിച്ചു, നിരവധി പേരുടെ ജീവനെടുത്തു.' 

' ജനുവരിയിലാണ് എന്റെ പിതാവിന് രോഗം ബാധിച്ചത്. ആശുപത്രിയില്‍ അറിയിച്ചെങ്കിലും ആംബുലന്‍സ് എത്തിയില്ല. രോഗബാധിതനായ പിതാവിനേയും കൂട്ടി ആറ് മൈല്‍ നടന്നാണ് ഒരു വാഹനം പിടിച്ച് ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയത്. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു.എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് അദ്ദേഹം മരണപ്പെട്ടു.' 

ചൈനീസ് സര്‍ക്കാരാണ് ഇതിന് ഉത്തരവാദി. വൈറസ് ഇത്തരത്തില്‍ മഹാമാരിയായി പടരുന്നുവെന്ന വാര്‍ത്ത സര്‍ക്കാര്‍ മൂടിവെച്ചു. സര്‍ക്കാര്‍ എനിക്ക് നഷ്ടപരിഹാരം തരണം. എന്റെ കുടുംബത്തോട് മാപ്പ് ചോദിക്കണം.' ലെയ് പറഞ്ഞു. 

സര്‍ക്കാരിനെതിരെ നിയമനടപടിയുമായി നീങ്ങാനാണ് തീരുമാനം. സുപ്രീം കോടതിയെ സമീപിക്കും. രാജ്യത്തിന് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്. പിതാവിന് നീതി ലഭ്യമാക്കാനാണ് തന്റെ പോരാട്ടമെന്നും ലെയ് വ്യക്തമാക്കി. 

Content Highlights: 'The government covered up facts': Wuhan woman is suing China for father's death due to COVID