തിരുവനന്തപുരം: സുംബയ്ക്കെതിരേ ചില സംഘടനകള്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യുട്ടീവ്. സുംബാ വിരുദ്ധ പ്രചാരണങ്ങളെ ചെറുത്ത് തോല്പിക്കും. വിദ്യാര്‍ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍, സെക്രട്ടറി ടി.ടി. ജിസ്മോന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കുട്ടികളിൽ ലഹരി ഉപയോഗം ഇല്ലാതാക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനുമുള്ള സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സുംബ ഉൾപ്പെടുത്തിയതിനെതിരേ ചില സംഘടനകള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇടകലര്‍ന്നുള്ള മതവിരുദ്ധവും അധാര്‍മികവുമായ നൃത്തമെന്ന വ്യാജാരോപണം ഉന്നയിച്ചാണ് സുംബക്കെതിരെ ചില തല്പരകക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതവ്യവഹാരങ്ങളിലും ബോധമണ്ഡലങ്ങളിലും സമഗ്രാധിപത്യം സ്ഥാപിച്ച് പൊതുജനാരോഗ്യത്തിനും സാമൂഹികപുരോഗതിക്കും കടുത്ത വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം യുവതലമുറയടക്കമുള്ള സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സുശക്തവും കാര്യക്ഷമവുമായ പ്രതിരോധ മാര്‍ഗങ്ങള്‍ വിവിധ വകുപ്പുകളെ എകോപിപ്പിച്ചുകൊണ്ട് ഫലപ്രദമായി നടപ്പാക്കുന്ന സര്‍ക്കാര്‍ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ഉപേക്ഷിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
Content Highlights: zumba dance in school aiyf protest
Published: 28 Jun 2025, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented