കരിവെള്ളൂർ (കണ്ണൂർ): കരിവെള്ളൂർ ശിവക്ഷേത്രകുളത്തിൽ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റിൽ ഹൗസിൽ അഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം.
പഠനകാലത്ത് ബെംഗളൂരുവിലെ ഹോസ്റ്റലിൽ കൂടെയുണ്ടായിരുന്നവർ കരിവെള്ളൂരിലെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു. വൈകുന്നേരം 5.30-ഓടെ ആറ് കൂട്ടുകാരോടൊത്ത് ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങി. ഇതിനിടയിൽ അഖിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ഏറെനേരം കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അഖിലിനെ കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: റെജി, അമ്മ: സോഫി. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights: youth drowned to death in temple pond
Published: 24 Jun 2025, 09:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented