കാഞ്ഞിരപ്പള്ളി (കോട്ടയം): ഗാനമേള കേൾക്കാനെത്തിയവർക്കിടയിലേക്ക് നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ പാഞ്ഞുകയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒൻപത് ആളുകൾക്ക് പരിക്കേറ്റു. പൊടിമറ്റം പടിപ്പുരയ്ക്കൽ ടി.എസ്. അജേഷ് (41) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി വണ്ടൻപാറയിലായിരുന്നു സംഭവം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സനൽകി. ഗുരുതരമായി പരിക്കേറ്റ അജേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആളുകളുടെ ഇടയിലേക്ക് കയറിയ ഒാട്ടോ പോലീസ് ജീപ്പിലിടിച്ചാണ് നിന്നത്.
മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അപകടം ഉണ്ടാക്കിയതിന് തൈപ്പറമ്പിൽ ജ്യോതിഷിനെ പോലീസ് അറസ്റ്റുചെയ്തു. ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായുള്ള ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം. അറവുമാടുകളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മറ്റൊരാളുടെ ഓട്ടോ ജ്യോതിഷ് തിരക്കുള്ള സ്ഥലത്ത് കൂടി കടത്തിക്കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. അജേഷ്, ശിവരാജന്റെയും യശോദയുടെയും മകനാണ്. ഭാര്യ: അഞ്ജു. മകൻ: അക്ഷയ്. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
Content Highlights: youth dies as good auto rams into people gathered to listen ganamela
Published: 08 Feb 2026, 07:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented